ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Monday, October 17, 2016

ഏകാകിനി ......

,
അറബി നാട്ടിലെ പുറം കാഴ്ചകൾ വല്ലാത്തൊരു നിർവൃതിയോടെ നോക്കിക്കാണുകയാണ് റസിയ
എത്ര കാലങ്ങളായുള്ള ആഗ്രഹമാണ് , യാത്രാ ക്ഷീണം കാരണം ഉറങ്ങുന്ന ഫാത്തിമ മോളുടെ നെറ്റിയിൽ അരുമയായി തലോടിക്കൊണ്ട്  മനോഹരമായൊരു പുഞ്ചിരിയോടെ അവൾ ഡ്രൈവ് ചെയ്യുന്ന അലിയെ നോക്കി ,
''ഇക്കാക്ക് എന്താ ഒരു സന്തോഷമില്ലാത്തെ,,
അയാൾ അലിവോടെ അവളെ നോക്കി ചുണ്ടിന്റെ കോണിൽ  ചിരി വരുത്തി 
''നീ ഈ കാണുന്ന സൗന്ദര്യമൊന്നും ഇവിടെ ജീവിക്കുമ്പോഴില്ല റസിയ  ഇതൊക്കെ നിന്നെ വല്ലാതെ   മുഷിപ്പിക്കും ''
''സാരമില്ല നിക്ക് ഇങ്ങളുണ്ടല്ലോ അത് മതി ''
അലി മറുവാക്ക് നഷ്ടമായവനെ പോലെ അവളെ വെറുതെ നോക്കി  
കുറെ നാളുകൾക്കു ശേഷമാണ് അവളിത്രയും സന്തോഷത്തിൽ അതിനു ഭംഗം വരുത്തണ്ട. 
എരിയുന്ന സൂര്യന് കീഴെ ഇടയ്ക്കിടെ പായുന്ന വാഹങ്ങൾ  
എകാന്തമായൊരു ചിന്തയിൽ ആരെയോ കാത്തു നിൽകുന്നപോലെ ഈന്തപ്പനകൾ 
ഇടവിട്ട്‌ നിൽകുന്ന കെട്ടിടങ്ങൾ, റസിയ കാഴ്ചകളിൽ മയങ്ങി ഇരുന്നു 
കാറ് വീതിയേറിയ റോഡിൽ നിന്ന് ചെറിയ റോഡിലേക്ക് കയറി, നിമിഷങ്ങൾ ഓടിയ ശേഷം ഒരു ഇടുങ്ങിയ വഴിയിലേക്ക് കയറിനിന്നു 
''വാ ഇറങ്ങ്''
കുഞ്ഞിനെ തോളിലിട്ട്‌ റസിയ പതിയെ ഇറങ്ങി 
എവിടെ നിന്നോ മരുഭൂമിയുടെ  ഇളം ചൂടുള്ള നിശ്വാസം പോലെ കാറ്റു വീശിയകന്നു 
ചുറ്റും കുറെ പഴയ കെട്ടിടങ്ങൾ റോഡരികിൽ  ഉണങ്ങി നിൽക്കുന്ന കുറച്ചു ഈന്തപ്പനകൾ, ഏതോ ഒരു പാഴ് മരം വിറങ്ങലിച്ചു നില്പുണ്ട് 
അലി കാറ് പൂട്ടി ഇറക്കിവെച്ച സാധനങ്ങളുമായി കെട്ടിടത്തിനു നേരെ നടന്നു
പിറകെ കുഞ്ഞിനെ തോളിലിട്ട്  റസിയയും
പഴയൊരു മൂന്നു നില കെട്ടിടമാണ് , നടപ്പടികൾ കയറുമ്പോൾ കണ്ടു ദ്രവിച്ചു തുടങ്ങിയ ചുമരുകൾ,
രണ്ടാമത്തെ നിലയിൽ ഇടതു ഭാഗത്തുള്ള വാതിലിനു മുന്നിൽ നിന്നു
ലഗേജുകൾ താഴെവെച്ചു അലി വാതിൽ തുറന്നു , അയാൾ അകത്തേക് കയറി
പിറകെ റസിയയും , ഒരുതരം ഉണങ്ങിയ മണം  മുറിയാകെ പരന്നിരുന്നു ,,
'ഇവിടെ ഇക്ക മാത്രാണോ താമസം '' ആകെ വീക്ഷിച്ചു കൊണ്ട് അവൾ ചോദിച്ചു
''അല്ല രണ്ടു പേർ കൂടിയുണ്ട് , അവർക്ക്  വേറെ താമസം ശരിയാക്കി ''
സാധനങ്ങൾ ഒരു മൂലയിൽ ഒതുക്കി വെച്ചു  ,
റസിയ കുട്ടിയെ മുറിയിലെ കിടക്കയിൽ കിടത്തി ,
''നീ ഒന്ന് ഫ്രാഷാവ് അപ്പോഴേക്കും ഞാൻ എത്തിക്കോളാം , കടയിൽ ഒന്ന് പോയി നോക്കട്ടെ ''
അവൾ വെറുതെ തലയാട്ടി ,
വേഷം മാറി , കുളിച്ചു വന്നപ്പോഴേക്കും ഫാത്തിമ മോൾ ജനലിലൂടെ നോക്കി നിൽകുന്നു, അവളും വന്ന് ജനാലയോട് ചേര്‍ന്ന് നിന്നു
സൂര്യന്‍ അസ്തമയ ദിശതേടി യാത്രയായിരിക്കുന്നു
തെരുവ് വിളക്കുകള്‍ തെളിഞ്ഞു നിൽക്കുന്നു,
അലി എത്തുന്നതും നോക്കി ഇരിക്കെ
വല്ലാത്തൊരു നിശബ്ദത തോന്നി അവൾക്ക്
ഇനി മുതല്‍ കൂട്ടിന് ഈ നിശബ്ദത മാത്രമായിരിക്കും
 (തുടരും)

4 comments:

  1. തുടക്കം ചെറുതെങ്കിലും നന്നായി

    ReplyDelete
  2. സത്യം സുഹൃത്തേ , ഗൾഫിലെ ജീവിതസാഹചര്യങ്ങളെക്കുറിച്ചു നാട്ടിൽ നിൽക്കുമ്പോൾ തെറ്റായ ധാരണകളാണ് ഭൂരിഭാഗം പേർക്കും . ..അനുഭവിക്കുമ്പോൾ ..... നല്ല എഴുത്ത് ആശംസകൾ

    ReplyDelete
  3. സ്വപ്നങ്ങള്‍ പൂത്ത സന്തോഷം....
    തുടക്കം നന്നായി
    ആശംസകള്‍

    ReplyDelete
  4. എഴുത്ത് നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete