ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, March 12, 2013

അന്നു മഴ പെയ്തിരുന്നില്ല ,,,,


അതെ അന്ന് മഴ പെയ്തിരുന്നില്ല
  വര്‍ഷ കാലത്തിന്‍റെ തിമര്‍ത്തു പെയ്യുന്ന മഴ എന്ത് കൊണ്ടാണ് അന്ന് പെയ്യതിരുന്നത്
ഇടവപ്പാതിക്ക് വിദൂരമല്ലാത്ത ആ ദിവസം മാത്രം !!
ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടെണ്ടതിനു പകരം സൂര്യ കിരണങ്ങള്‍
പ്രകൃതിയെ പൊതിഞ്ഞു പിടിച്ചതെന്തുകൊണ്ടാവാം
കുഞ്ഞൂട്ടിക്കായ്ക് മഴ വളരെ ഇഷ്ടമായിരുന്നല്ലോ   എന്നിട്ടും ,,,,,,,,,,,
നാട് മുഴുവന്‍ കരഞ്ഞിട്ടും പ്രകൃതി കരഞ്ഞില്ല ,,,പക്ഷെ ...നേര്‍ത് വീശുന്ന
കാറ്റിനു ഒരു മൂകതയുണ്ടായിരുന്നു
 നോവ്‌ കൊണ്ട് തീര്‍ത്ത മൗനം പോലെ ..!!
ഞാനെത്രയോ തവണ കണ്ടിട്ടുണ്ട് കോരിച്ചൊരിയുന്ന മഴയത്ത് കുഞ്ഞൂട്ടിക്ക  ആ മാവിന്‍ ചോട്ടില്‍ നില്‍കുന്നത്,
മഴയുടെ ഭംഗി ആസ്വദിച്ചു കൊണ്ട് അതിന്‍റെ കുളിരില്‍ ലയിച്ച്...!!
ഇനി ആ കഴ്ച്ചയുണ്ടാവില്ല
ആ സ്വരം ഇനി വായുവില്‍ നിറഞ്ഞു നില്കില്ല ....
നോമ്പ് കാലത്തെ അത്താഴ വിളികള്‍ ഇനി ഓര്‍മകളില്‍ മാത്രം നിറയും
പ്രകൃതി ഇരുളില്‍ ലയിച്ച് കിടന്നുറങ്ങുമ്പോള്‍ വിശ്വാസികളെ ഉണര്‍ത്തിക്കൊണ്ട് പള്ളിയില്‍ ഇരുന്നു ഖുര്‍ആന്‍ ഓതും,,
 മൈക്കിലൂടെ യുള്ള ആ ശബ്ദ വീചികള്‍ ഓരോ നോമ്പ് കാലത്തും അന്തരീക്ഷത്തില്‍ ലയിച്ച് കേള്‍കാമായിരുന്നു
 നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞൂട്ടിക്ക
നീളന്‍ വടിയും പഴകിയ വെള്ള വസ്ത്രവും വെള്ളിമോതിരവും ചെയിന്‍ വാച്ചും പിന്നെ കാലില്‍ വള്ളിചെരുപ്പും ഇതാണ് കുഞ്ഞൂട്ടിക്ക
നരച്ചതാടി നെറ്റിയില്‍ നിസ്കാര തഴമ്പ് പറ്റെ വെട്ടിയ തലമുടി മറച്ച് ഒരു തുവര്‍ത്ത്‌ വലിചിട്ടിട്ടു നാട്ടു വഴികളിലൂടെ അദ്ദേഹം നടക്കും
അതൊരു നിത്യ കാഴ്ചയാണ് !!
പലരും ചോദിക്കാറുണ്ട്
"എന്തിനാ കുഞ്ഞൂട്ടിക്ക ഇത്രേം നീളം കൂടിയ വടി കുത്തി നടക്കുന്നെ എന്ന് "
പല്ലുകള്‍ കൊഴിഞ്ഞുപോയ മോണകാട്ടി അദ്ദേഹം ശബ്ദമില്ലാതെ ചിരിക്കും പിന്നെ മറുപടിയായി പറയും
 "നമ്മള് ചെറുതാണെന്ന തോന്നല് വേണ്ടേ അപ്പഴല്ലേ പടച്ചോനെ ഓര്‍മ കാണൂ
ഈ വടി ന്നെക്കാളും വലുതാ ഞാന്‍ ചെറുതും ഇത് കൂടെയുണ്ടാവുമ്പോ ഞാനെന്നും ചെറുതായിപ്പോകും പടച്ചോനെ ഓര്‍ത്തുപോകും അതിനാ "
താത്വിക ഭാവമാണ് കുഞ്ഞൂട്ടിക്കാക്

പള്ളിയോട് ചേര്‍ന്നുള്ള കുടിലില്‍ ഒറ്റയിക്ക് താമസം
ബാങ്കിന്‍റെ വിളിയൊച്ച പ്രകൃതിയില്‍ ലയിച്ച് തീരും മുന്‍പേ അദേഹം പള്ളി അങ്കണത്തില്‍ എത്തും
നാട്ടിലെ ഒത്തുകൂടുന്ന എല്ലാ പരിപാടിക്കും കുഞ്ഞൂട്ടിക്കയുടെ സാനിധ്യമുണ്ടാകും
അന്നുപക്ഷേ  കുഞ്ഞൂട്ടിക്ക പള്ളിയില്‍ എത്തിയില്ല
മൊല്ലാക്ക പുറത്തു കുറച്ചുനേരം കാത്തുനിന്നു
രാത്രി നല്ല മഴ പെയ്തിരുന്നു തൂവാനം നിലക്കുന്നതെയുള്ളൂ
ആകാശത്ത് ചില നക്ഷത്രം മാത്രം മായാതെ കിടപ്പുണ്ട്
ഫജറിലെ വെളിച്ചം തിളങ്ങിത്തുടങ്ങി
എന്നും ആദ്യമെത്താറുള്ള കുഞ്ഞൂട്ടിക്ക ഇന്നെന്തേ വൈകുന്നു
നിസ്കാര സമയമായിട്ടും അദ്ദേഹം എത്തിയില്ല ..!!
നമസ്കാരം തുടങ്ങി
ഒരുദിവസത്തെ ആരംഭം കുറിച്ചുകൊണ്ട് ഏക ദൈവത്തിനു മുന്നില്‍ ജനങ്ങള്‍ സാഷ്ടാംഗം  വീണു
നമസ്കാരത്തിനു വിട ചൊല്ലിയ ശേഷം ആളുകള്‍ കുഞ്ഞൂട്ടിക്കയുടെ  കുടിലിനു നേരെ നടന്നു
ഓല കൊണ്ട് തീര്‍ത്തവാതില്‍ തള്ളിയപ്പോള്‍ അകത്തേക്ക് തുറന്നു
നേരിയ ഇരുള്‍ മുറിയാകെ വ്യാപിച്ചു കിടക്കുന്നു
ആരോ വിളക്ക്  കൊളുത്തി
മുറിയിലെ കട്ടിലില്‍ കുഞ്ഞൂട്ടിക്ക മലര്‍ന്നു കിടപ്പുണ്ട്
കനം കുറഞ്ഞ പുതപ്പ് പുതച്ചിട്ടുണ്ട്
സുഖ നിദ്രയിലെ ഏതോ സ്വപ്നത്തിലെന്നപോല്‍ പുഞ്ചിരിച്ച മുഖം
"കുഞ്ഞൂട്ടിക്കാ "
തികഞ്ഞ നിശബ്ദദയെ ഭേദിച്ച് മൊല്ലാക്ക പതിയെ വിളിച്ചു
ഓരോ വിളിക്കും കനം  കൂടിവന്നു
പ്രകൃതിയില്‍ പ്രകമ്പനം കൊള്ളുന്ന പോലെ
കുഞ്ഞൂട്ടിക്കയുടെ ശരീരം നിശ്ചലമായിരുന്നു !!

നാടുമുഴുവന്‍ പള്ളിയങ്കണത്തിലേക്കൊഴുകി
നാടിന്‍റെ  തോഴന്‍ യാത്രപറഞ്ഞു പോയിരിക്കുന്നു
ഇനി കിഞ്ഞൂട്ടിക്ക ഇല്ല
അദ്ദേഹത്തിന്‍റെ സ്വരം ഇനി പള്ളി മിനാരങ്ങളില്‍  മുഴങ്ങില്ല
 പുലര്‍കാല പ്രകൃതിക്ക് മൂകതയായിരുന്നു
വര്‍ഷ കാലത്തിന്‍റെ  ഇരുളിമ പടര്‍ന്ന മൂകത
നിമിഷങ്ങള്‍ കഴിയുംതോറും സൂര്യ വെളിച്ചം തിളങ്ങിവന്നു
പള്ളി പരിസരം  നിറഞ്ഞൊഴുകി
ഉച്ചയോടെ മൃതദേഹം ഖബറടക്കി അപ്പോഴും സൂര്യന്‍ ജ്വലിച്ച് നിന്നു ..
അന്തരീക്ഷത്തില്‍ വീണ്ടും ബാങ്കിന്‍റെ  വിളിയൊച്ച ഉയര്‍ന്നു തുടങ്ങി
കുഞ്ഞൂട്ടിക്കയുടെ സാനിദ്യമില്ലാതെ  ആ ദിവസം കൊഴിഞ്ഞുവീണു
 പിറ്റേ ദിവസത്തെ പുലരിക്കു ശാന്തതയല്ലയിരുന്നു
അന്ന് മഴ പെയ്യുകയായിരുന്നു ,,,,
കോരിച്ചൊരിയുന്ന മഴ ... ദുഖം കടിച്ചമര്‍ത്താനാവാതെ പ്രകൃതി വാവിട്ടു കരഞ്ഞു
കുഞ്ഞൂട്ടിക്കയുടെ കുടില്‍ ആ പള്ളിയോട് ചേര്‍ന്ന് അനാഥമായിക്കിടന്നു
ദിനരാത്രങ്ങളുടെ യാത്ര പറച്ചിലുകള്‍കിടയില്‍ കുഞ്ഞൂട്ടിക്ക ഒരോര്‍മ മാത്രമായി ..!!
പെയ്യാന്‍ മറന്ന ഒരു മഴയുടെ നേര്‍ത്ത ഓര്‍മ .....,,,,,
                                      

ഇതള്‍ കൊഴിഞ്ഞ പൂവ് പോലെ !!!!!!!!!


അന്ന് അവസാനമായി അവളെ കാണുമ്പോള്‍ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയില്‍ സങ്കടമാണോ ഒളിഞ്ഞിരിന്നത്,
ഓര്‍ത്തെടുക്കാന്‍ ഇത്തിരി പ്രയാസം അറിയില്ല എന്ത്കൊണ്ടാണെന്ന്. എന്നാല്‍ ഇടയ്ക്കിടെ ആ കൊച്ചു പെണ്‍കുട്ടി നേര്‍ത്ത നൊമ്പരമായി മനസിലൂടെ കടന്നുപോകും കാരണമന്യേ!!!!
എന്തുകൊണ്ടോ അവള്‍ മനസ്സില്‍ തട്ടി അവിടെ നില്‍കുന്നു മുംബൈ നഗരത്തിന്‍റെ തിരക്കില്‍ കസായിവാടയിലെ ആ ഗല്ലികള്‍ക്ക് പേര് പോലെ തന്നെ ബാലിമൃഗങ്ങളുടെ മണമുണ്ട് വൃത്തിഹീനമായ ആ തെരുവില്‍ ഒരുപാട് മനുഷ്യക്കോലങ്ങള്‍ വേഷംകെട്ടി ജീവിക്കുന്നു
എല്ലാ ദിവസവും ആ പെണ്‍കുട്ടി എന്‍റെ കടയില്‍ വരുമായിരുന്നു പ്രായം അന്ന് അവള്‍ക് പതിമൂന്നില്‍ കൂടില്ല തലയും കഴുത്തും മറച്ചു വിടര്‍ന്ന മുഖം മാത്രം ഒഴിവാക്കി തട്ടം കൊണ്ട് ചുറ്റിക്കെട്ടിയാണ് അവള്‍ നടന്നിരുന്നത് ഷാളിന്‍റെ ഒരു തലം ഇടതു കൈ കൊണ്ട് എപ്പോഴും ചുറ്റിക്കൊണ്ടിരിക്കും വെളുത്ത പല്ലുകള്‍ക്കിടയില്‍ പുകയിലക്കറ പറ്റിപ്പിടിച്ചിട്ടുണ്ട് കഴുത്തില്‍ തൂക്കിയിട്ട നീളന്‍ കല്ലുമാലയിലെ നേര്‍ത്ത പ്രകാശം കണ്ണുകളിലും പ്രതിബിംബിച്ചു കാണാം !!!!!!!!
കുസൃതി നിറഞ്ഞ ആ കൊച്ചു സുന്ദരിക്ക് ഇഷ്ടം പാന്‍മസാലകള്‍ ആണ് അത് ചവച്ചു കൊണ്ടിരിക്കണം അത് ആ നഗരത്തിന്‍റെ ശാപമാണ് ഓരോ കൊച്ചു കുട്ടികളും ഗുട്ക എന്ന വിഷം ഉപയോഗിക്കുന്നു അത് മയക്കുമരുന്ന് പോലുള്ളവയിലെകുള്ള ചവിട്ടു പടിയാണ് കയ്യിലെ കുഞ്ഞു പഴ്സില്‍ എപ്പോഴും സ്ടോകുണ്ടാവും, തീരുമ്പോള്‍ കടയില്‍ ഓടിവന്നു നീട്ടി വിളിക്കും
"അബേ....മദ്രാസീ.....ഏക്‌......പാന്‍ ദേ"
ഞാന്‍ ആദ്യമാദ്യം അന്തം വിട്ടു നില്‍കുമായിരുന്നു എന്തൊരു ചോദ്യം ഇത് മര്യാദയുടെ കണിക അവളുടെ വാക്കുകളില്‍ ദര്‍ശിക്കാന്‍ പറ്റില്ല!!!!!!
ഒരുദിവസംഅവള്‍വന്നപ്പോള്‍ ഞാന്‍ചോദിച്ചു "
നീസ്കൂളില്‍ പോവാറില്ലേ"
"നഹീ....." ഭാവഭേദമില്ലാതെ പറഞ്ഞു
ഞാന്‍ ചോദിച്ചു "
" ക്യൂ "
മറുപടി പറയാതെ അവള്‍ തിരിഞ്ഞോടി കുറച്ചു കഴിഞ്ഞു തിരികെ വന്നു പറഞ്ഞു
"മേരെ കോ സ്കൂള്‍ ജാന അച്ഛാ നഹി ലഗ്താ"
ഞാന്‍ ഒന്ന് മന്ദഹസിച്ചു പിന്നെ ചോദിച്ചു
"ഹെ പരാഗ് ക്യൂം കാരാഹെ
അവള്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു പിന്നെ പറഞ്ഞു "മേരാ മമ്മ ബി കാരഹീഹു"
ഞാന്‍ പറഞ്ഞു
"ഇത് കഴിച്ചാ സൌന്ദര്യം കുറയും ഇനി മേല്‍ കഴിക്കരുത്" അവള്‍ അത്ഭുതത്തോടെ ചോദിച്ചു
"സച്ചി ബത്ത്ഹെ ക്യാ"
ഞാന്‍ പറഞ്ഞു "ഹാ സച്ചി ഹും"
"ടീകെ ഓര്‍ നഹി കായെങ്കെ"
എനിക്ക് സന്തോഷമായി.
പക്ഷെ കുറെ കഴിഞ്ഞ് വീണ്ടും വന്നു അവള്‍ "
മേരെകോ നഹി ഹോതാ"
ഞാന്‍ ചോദിച്ചു
"ക്യാ"
"കുച്ച് കാനെകാഹെ" അവള്‍ പറഞ്ഞു
ഞാന്‍ പൊട്ടിച്ചിരിച്ചു പിന്നെ രണ്ടു ചോക്ല്ലെറ്റ് എടുത്തു കൊടുത്തു
"ഹെ കാഹോ അച്ചാഹെ" പിന്നീട് മിട്ടായി മാത്രം കഴിക്കുമായിരുന്നു കടയില്‍ വന്നിട്ട് ഒരുപാട് നേരം വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കും ഒരിക്കല്‍ ഞാന്‍ പറഞ്ഞു
"നാളെ മുതല്‍ സ്കൂളില്‍ പോണം "
"നഹീ മെ നഹീ ജായെകാ"
ഞാന്‍ ചോദിച്ചു
"അതെന്താ ....?
മേരെകോ സ്കൂള്‍ നഹീ ജാനാഹെ"
"ഓക്കേ നിനക്കെന്താ ഇഷ്ടം"
"മേരെകോ ഷാദീ കര്‍നെകാഹെ"
ഞാനൊന്നു ഞെട്ടി വണ്ടും ചോദിച്ചു
"ക്യാ"
മെ ആപ് കീ സാത് കേരള ആക്കേ ആപ്സേ ശാദീ കരേങ്കെ" ഞാന്‍ പുഞ്ചിരിയോടെ അവളേ നോക്കി പിന്നെ പറഞ്ഞു "ഓക്കേ കബ് ജായേഗ"
"ആപ് ജാനേകാ തബ്" അന്നവള്‍ പോയി പിന്നെ കുറെ ദിവസത്തേക്ക് അവളെ കണ്ടില്ല ഒരു ദിവസം അവള്‍ വന്നു ഞാന്‍ ചോദിച്ചു
"കുറെ നാളായല്ലോ കണ്ടിട്ട് എവ്ടെയായിരുന്നു"
"മമ്മാകാ ഗാഉ ഗയാത്ത കല്‍ ആയ"
അവള്‍ സന്തോഷമില്ലാതെ പ റഞ്ഞു
"കൈസാഹെ ഉദര്‍"
ഞാന്‍ ചോദിച്ചു "
അച്ഛാ നഹീ" അവള്‍ പറഞ്ഞു
ഞാന്‍ ചോദിച്ചു "അതെന്തു പറ്റി "
"ഒഹാ ആദമീനഹീഹെ കാലി ജഗാ ഇദര്‍ ദേകോ കിതനാജന്‍ഹെ "
ശരി നമ്മള്‍ എന്നാ കേരളത്തില്‍പോവുന്നത്"
" മെ നഹീ ആയഗാ" അവള്‍ പറഞ്ഞു ഞാന്‍ ചിരിച്ചു പിന്നെ ചോദിച്ചു
"അതെന്താ"
അവള്‍ പറഞ്ഞു "ഇതര്‍ അച്ചാഹെ"
അപ്പോള്‍ കുറെ പെന്‍ കുട്ടികള്‍ അവളെ ദൂരെ നിന്ന് വിളിച്ചു "ജൂനീ ആഒ"
അവള്‍ ഓടിപ്പോയി അവരുടെ കൂട്ടത്തില്‍ ഇരുന്നു ഞാന്‍ കുറച് നേരം അത് നോക്കി നിന്നു അപ്പോഴാണ് അത് ശ്രദ്ധിച്ചത്‌ അഞ്ചു കുട്ടികളും ചേര്‍ന്ന് പുകയില പായ്ക്ക് പൊട്ടിച്ചു ചുണ്ടിനടിയില്‍ തിരുകുന്നു കൂട്ടത്തില്‍ ആ കുട്ടിയും.വല്ലാത്ത സങ്കടം തോന്നി എനിക്ക് അവളെ കാണുമ്പോള്‍ ഞാന്‍ എന്‍റെ കൊച്ചനിയത്തിയുടെ മുഖം അവളില്‍ കണ്ടിരുന്നു, ഒരു വാത്സല്യം ഉണ്ടായിരുന്നു ,എന്ത് കൊണ്ടോ അന്ന് മുതല്‍ ആ ഗല്ലിയോട് എനിക്ക് വെറുപ്പ് തോന്നി പിന്നെ അവിടം വിടണമെന്ന് തോന്നി അങ്ങനെ അവിടന്നു ഞാന്‍ നാട്ടിലേക് മടങ്ങി കുറെ നാളുകള്‍ക്ക് ശേഷം ഗള്‍ഫിലെകുള്ള യാത്രക്ക് വേണ്ടി മുംബൈലെത്തി കൂട്ടത്തില്‍ കസായിവാടയിലും പരിചയക്കാരോട് സംസാരിച്ചു നില്കുന്നതിനിടെ അവള്‍ നടന്നു പോവുന്നത് കണ്ടു ഓടി പിറകിലെത്തി വിളിച്ചു
"ജൂനീ"
തിരിഞ്ഞു നോകിയ അവള്‍ അതിശയത്തോടെ ചോദിച്ചു "ഹരേ ഭയ്യ ആപ്" ഞാന്‍ പുഞ്ഞിരിയോദ് ചോദിച്ചു "കൈസാഹെ" "
ടീക്‌ ഹെ ആപ്കോ"
'അച്ഛാ ഹെ
ഹ ഭയ്യ മേരെ ഷാദീ ഹോഗയേ ഹെ ഞാന്‍ കണ്ണ് മിഴിച്ചു പ്രായ പൂര്‍ത്തിയാവാത്ത ഈ കുട്ടിക്ക് കല്യാണമോ കുറച്ചകലെ ഓറഞ്ച് വില്കുന്ന പയ്യനെ ചൂണ്ടി അവള്‍ പറഞ്ഞു
"ഓ മേരെ ആദ്മീ" ഞാന്‍ സങ്കടത്തോടെ അവളേ നോകി എന്തൊരു ജീവിതമാണ് ഇവുടുത്തെ
"ആളെങ്ങനെ നല്ലയാളാണോ"
ഞാന്‍ ചോദിച്ചു അവളുടെ മുഖം "വാടി
ഓ പാഗല്‍ ഹെ ഹര്‍ടൈം ചരസ് മെ ഹെ" അവളുടെ മുഖത്തെ വിഷാദം എന്‍റെ മനസ്സില്‍ നോവായി മാറി
"ചോടോ ഭയ്യ ആപ് കബി ആയ കിദര്‍ത ഇത്ന ദിന്‍" ഞാന്‍ മറുപടി പറഞ്ഞില്ല അവളെ തന്നെ നോകി നിന്നു പഴേ പ്രസരിപ്പ് ഒട്ടുമില്ല വാടിയ പൂവ് പോല്‍ ...... ഞാന്‍ പറഞ്ഞു "ഞാന്‍ പോകുവാണ് ഇന്ന് തന്നെ"
"ഭയ്യ മെ ബി ആഊം ആപ്കെ സാത് ആജ്‌"
((ഞാനും കൂടി വരട്ടെ നിന്‍റെ കൂടെ ഇന്ന് )
ചോദ്യം എന്നെവല്ലാതെ ഉലച്ചു
"മോളെ ഞാന്‍ നാട്ടിലെകല്ല സൌദിയിലേക്ക് ആണ്"
അവള്‍ വിഷാദത്തോടെ ചിരിച്ചു 
"കോയി ഭാത് നഹീ ഭയ്യ ടീക്‌ ഹെ" അവള്‍ യാത്ര പറഞ്ഞു ആ തിരക്കില്‍ ലയിച്ചു
ഇന്നിപ്പോ വര്‍ഷങ്ങള്‍ കഴിഞ്ഞു മനസ്സില്‍ ഒരുപാട് വേദനകള്‍ നിറഞ്ഞ മുഖങ്ങളിലോന്നായി ഇന്നും അവളുണ്ട് മായാതെ!!!!!!!!!!!!!
{asees eessa shahulam 00966545798613}